ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധിച്ചു

പട്ടാമ്പി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ആദിവാസി യുവാവിന് ചികിത്സ നിഷേധിച്ച നടപടി സംസ്ഥാനത്ത് ദലിത് ആദിവാസി വിഭാഗങ്ങൾക്ക് ആരോഗ്യ വകുപ്പിൽനിന്ന് നീതി നിഷേധിക്കുന്നതി​െൻറ തുടർക്കഥയാണെന്ന് കേരള ദലിത് ഫോറം കുറ്റപ്പെടുത്തി. ഈ വിഭാഗക്കാരോടുള്ള അവഗണനക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവാത്തതാണ് ഇത്തരം സംഭവങ്ങൾ തുടരാൻ കാരണമെന്നും സംഘടന ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ മഞ്ചേരി സ്വദേശിയായ ആദിവാസി വൃദ്ധനും പാലക്കാട് ജില്ല ആശുപത്രിയിൽ 11 വയസ്സുകാരനും ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവങ്ങൾക്ക് ശേഷം അധികം കഴിയുന്നതിനു മുമ്പേതന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ നിഷേധിച്ച സംഭവം ഗൗരവതരമായാണ് ദലിത് സംഘടനകൾ കാണുന്നതെന്നും ഇതാവർത്തിക്കാതിരിക്കാൻ അധികൃതർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കേരള ദലിത് ഫോറം ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.