നാല് വർഷമായി ഉപേയാഗശൂന്യമായി കിടക്കുകയാണ് ഹജ്ജ് ഹൗസ് കൊണ്ടോട്ടി: തുടർച്ചയായി നാലാം വർഷവും . കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്കുള്ള ഇടത്താവളമായി നിർമിച്ച ഹജ്ജ് ഹൗസാണ് നാല് വർഷമായി ഉപേയാഗശൂന്യമായി കിടക്കുന്നത്. 2015ൽ റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു. ഒടുവിൽ 2014ലാണ് ഹജ്ജ് ഹൗസിൽ ക്യാമ്പ് നടന്നത്. ഒാരോ വർഷവും അടുത്ത തവണ കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവിസുണ്ടാകുമെന്ന് സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും വാഗ്ദാനം നൽകുന്നതല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ല. അഞ്ച് കോടിയോളം രൂപ ചെലവിൽ 72,000 ചതുരശ്ര അടിയിൽ നിർമിച്ച ഹജ്ജ് ഹൗസ് 2007 നവംബറിലാണ് ഉദ്ഘാടനം െചയ്തത്. ഒന്നരക്കോടി രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഒരു കോടി സംസ്ഥാന സർക്കാറും നൽകിയപ്പോൾ ബാക്കി രണ്ട് കോടിയോളം സംഭാവനയായി ലഭിച്ചതാണ്. നിരവധിയാളുകൾ ലാഭേഛയില്ലാതെ സൗജന്യമായി ഭൂമിയും പണവും നൽകിയാണ് 1.4 ഏക്കറിൽ ഹജ്ജ് ഹൗസ് യാഥാർഥ്യമായത്. വിമാനത്താവളത്തിൽ സജ്ജീകരിച്ച ഹജ്ജ് ഹാളും ഉപയോഗശൂന്യമാണ്. കഴിഞ്ഞ മൂന്ന് വർഷവും നെടുമ്പാശ്ശേരി വിമാത്താവളത്തിലെ മെയിൻറൻസ് ഹാങറിലായിരുന്നു ക്യാമ്പ്. ഇക്കുറി ഹാങർ ലഭ്യമല്ലാത്തതിനാൽ വിമാനത്താവളത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ ദൂരെ ആലുവ മാറമ്പള്ളി എം.ഇ.എസ് കോളജിലാണ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. തീർഥാടകർക്ക് പ്രയാസമാകുമെന്നതിനാൽ ഒടുവിൽ സിയാൽ അക്കാദമിയിലേക്ക് മാറ്റി. ഇക്കുറി തീർഥാടകരെ യാത്രയാക്കാൻ വരുന്നവർക്കൊന്നും ക്യാമ്പിൽ പ്രവേശനമുണ്ടാകില്ല. വിമാനത്താവളത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ക്യാമ്പിലേക്കുള്ള പ്രവേശനം ഒഴിവാക്കിയത്. റൺവേ നവീകരണം പൂർത്തിയാകുകയും റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്താമായിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. ശക്തമായ ഇടപെടലുകളില്ലാത്തതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.