പാലക്കാട്: സംസ്ഥാന സർക്കാർ മികച്ച അംഗൻവാടി വർക്കർക്ക് നൽകുന്ന 2016-17ലെ അവാർഡിന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മണ്ണമ്പറ്റ അംഗൻവാടിയിലെ പങ്കജവല്ലി ടീച്ചർ അർഹയായി. ആരോഗ്യ-വനിത ശിശുക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചർ തിരുവനന്തപുരത്താണ് അവാർഡ് പ്രഖ്യാപിച്ചത്. 1984ൽ ശ്രീകൃഷ്ണപുരം ഇൻറേഗ്രറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സ്കീം (ഐ.സി.ഡി.എസ്) നിലവിൽ വന്ന സമയത്തുതന്നെ ഇവിടെ ജോലിക്ക് ചേരുകയും 34 വർഷമായി ഇവിടെ തുടരുകയും ചെയ്യുന്നു. അംഗൻവാടി വർക്കേഴ്സ് ആൻഡ്് ഹെൽപ്പേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറിയും സംഘടനയുടെ ജില്ല കമ്മിറ്റി അംഗംകൂടിയാണിവർ. ഭർത്താവ് േപ്രമചന്ദ്രൻ അഭിഭാഷകനാണ്. എൻജിനീയർ ബിരുദധാരിയായ ഏക മകൾ ആതിര േപ്രം വിവാഹിതയാണ്. സൗജന്യ പരിശീലന ക്ലാസ് പാലക്കാട്: പട്ടികജാതി വികസന വകുപ്പിെൻറ കുഴൽമന്ദം, ചന്തപ്പുര, ഇ.പി ടവറിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ െട്രയിനിങ് സെൻററിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായ പട്ടികജാതി-വർഗ വിദ്യാർഥികളിൽനിന്ന് ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ഡി.ടി.പി സൗജന്യ കമ്പ്യൂട്ടർ പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു. ഫോട്ടോ പതിച്ച അപേക്ഷകൾ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ 11ന് വൈകീട്ട് അഞ്ചിനകം കുഴൽമന്ദം ഗവ. പ്രീ-എക്സാമിനേഷൻ െട്രയിനിങ് സെൻററിൽ നൽകണം. ഫോൺ: 04922 273777.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.