ഭക്ഷ്യ സുരക്ഷ നടപടികൾ ശക്തമാക്കണം-എസ്.ഡി.പി.ഐ

പാലക്കാട്: കേരളത്തിൽ വിൽപനക്കെത്തിച്ച മത്സ്യങ്ങളിൽ ഫോർമലിൻ അടക്കമുള്ള മാരകമായ വിഷം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ നടപടികൾ ശക്തമാക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അവശ്യപ്പെട്ടു. എസ്.പി. അമീർ അലി, സക്കീർ ഹുസൈൻ, മേരീ എബ്രഹാം, കെ.ടി. അലവി, കെ.എ. മജീദ്, സഹീർ ബാബു, ഷരീഫ അബൂബക്കർ എന്നിവർ സംസാരിച്ചു. ഉപേക്ഷിച്ച ഭർത്താവി‍​െൻറ പേരിൽ റേഷൻ കാർഡ്: തിരുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ പാലക്കാട്: ഉപേക്ഷിച്ച് പോയ ഭർത്താവി​െൻറ പേരിലുള്ള റേഷൻകാർഡ് കാരണം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താതെ പോയ വീട്ടമ്മയുടെ റേഷൻകാർഡ് ഉചിതമായി തിരുത്തി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചെർപ്പുളശേരി ഷൗക്കത്താജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ. ഇന്ദിരക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകുന്ന കാര്യത്തിൽ ജില്ല കലക്ടർ തനിക്കുള്ള വിവേചനാധികാരം മാനുഷികമായി പ്രകടിപ്പിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഇന്ദിര വാടക വീട്ടിൽ താമസിച്ച് അന്യവീടുകളിൽ ജോലി ചെയ്ത് ജീവിക്കുകയാണ്. 2017ലാണ് ലൈഫ് മിഷനിൽ അപേക്ഷ നൽകിയത്. കമീഷൻ പാലക്കാട് ജില്ല കലക്ടറിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലൈഫ്മിഷൻ പദ്ധതി പ്രകാരം സ്വന്തമായി റേഷൻകാർഡുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതെന്നും പരാതിക്കാരിയുടെ പേരിൽ റേഷൻകാർഡില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 1948167753 നമ്പറായി തനിക്ക് ഫോട്ടോ പതിച്ച റേഷൻകാർഡ് ലഭിച്ചിട്ടുണ്ടെന്നും കാർഡ് ഉടമയുടെ സ്ഥാനത്ത് ഉപേക്ഷിച്ച് പോയ ഭർത്താവി​െൻറ പേരാണെന്നും പരാതിക്കാരി അറിയിച്ചു. സമാന അപേക്ഷ സമർപ്പിച്ച മറ്റ് ചിലരെ പദ്ധതിയിൽ ഉൾപ്പെടുത്തിയതായും താൻ ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ വില്ലേജ് ഓഫിസർ നേരിട്ട് വന്ന് സത്യാവസ്ഥ ബോധ്യപ്പെട്ടതാണെന്നും പരാതിക്കാരി അറിയിച്ചു. കാട്ടാന ഭീതിയൊഴിയാതെ കഞ്ചിക്കോട്-വാളയാർ വനയോര മേഖല വാളയാർ: കഴിഞ്ഞ മൂന്നു ദിവസമായി പയറ്റുകാട്, ചെല്ലങ്കാട്, ചുള്ളിമട മേഖലയിൽ നിലയുറപ്പിച്ച ഒറ്റയാന് പിന്നാലെ വ്യാഴാഴ്ച മൂന്നംഗം കാട്ടാനക്കൂട്ടവും പ്രദേശത്തേക്കെത്തി. പയറ്റുകാടിൽ അമൽദാസി‍​െൻറ കൃഷിയിടത്തിലെ പത്തിലേറെ തെങ്ങുകളും നൂറിലേറെ വാഴകളും നെൽകൃഷിയും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് ഒരു കുട്ടിക്കൊമ്പനടക്കം മൂന്ന് ആനകൾ ഇവിടെയെത്തിയത്. പ്ലാവുകളിലെ പത്തോളം ചക്കയും കാട്ടനക്കൂട്ടം തിന്നു. അമൽദാസി‍​െൻറ പറമ്പിലെ മൂന്ന് പനയും കുത്തിമറിച്ചിട്ടുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന സൗരോർജ വേലി തകർത്താണ് ആന പറമ്പിനകത്തേക്ക് കടന്നിട്ടുള്ളത്. സമീപത്തെ കൃഷിയിടത്തിലും ആനയെത്തിയിരുന്നു. വീടിനോട് ചേർന്നാണ് പറമ്പുള്ളതെങ്കിലും വീട്ടുമുറ്റത്തേക്ക് ആനയെത്തിയില്ല. പ്രദേശത്തെ സുരക്ഷ കർശനമാക്കാൻ കൂടുതൽ വാച്ചർമാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചിട്ടുണ്ട്. മുണ്ടൂരിനും പുതുപ്പരിയാരത്തിനും പിന്നാലെ ഇടവേളക്ക് ശേഷം വാളയാർ-കഞ്ചിക്കോട് വനയോരമേഖലയിലും കാട്ടാനശല്യം രൂക്ഷമാകുകയാണ്. മഴക്കാലത്തും കാട്ടാനശല്യത്തിൽ പൊറുതിമുട്ടുകയാണ് വനയോരമേഖല. സുരക്ഷ കർശനമാക്കുമ്പോഴും കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നത് വനംവകുപ്പിനെയും പ്രയാസത്തിലാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.