പാലക്കാട്: കാർ തടഞ്ഞുനിർത്തി തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതിയെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടി. കലിങ്കൽ ആറ്റിങ്ങൽ വീട്ടിൽ ഗോപിയാണ് (തോക്കുഗോപി -38) പിടിയിലായത്. 2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സംഭവ ശേഷം ഇയാൾ തമിഴ്നാട്ടിലെ സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. മനോജ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. പാലക്കാട് ടൗൺ സൗത്ത്, ചിറ്റൂർ, കസബ സ്റ്റേഷനുകളിലായി സ്പിരിറ്റ് കടത്ത്, വധശ്രമം, മാരകായുധം കൈവശംവെക്കൽ കേസുകളിൽ പ്രതിയാണിയാൾ. മലപ്പുറം, തൃശൂർ ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. വണ്ടിത്താവളം സ്വദേശിയായ വിനീത് ബാബു എന്നയാളെ തടഞ്ഞു നിർത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. വിവാഹ സൽക്കാരത്തിന് പോകുകയായിരുന്നു ഇയാൾ. പ്രതികൾക്ക് പരാതിക്കാരനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അനിദാസ്, ഗോപിയുടെ സഹോദരൻ ജയൻ, പാലക്കാട് ജില്ല ആശുപത്രിയിലെ ഡോക്ടർ ആയിരുന്ന അനൂപ് എന്നിവരെ അന്വേഷണ സംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് എസ്.ഐ മുരളീധരൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ്, അബ്ദുൽ സത്താർ, മുഹമ്മദ് ഷാനോസ്, സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.