കോട്ടക്കൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിലും കലാ-കായിക-ശാസ്ത്ര മേളകളിലെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച എടരിക്കോട് പി.കെ.എം എം.എച്ച്.എസ്.എസിലെ അധ്യാപക അനധ്യാപക കൂട്ടായ്മയെ മാനേജ്മെൻറ് ആദരിച്ചു. ജില്ല സെഷൻസ് ജഡ്ജ് സുരേഷ്പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാനേജർ ബഷീർ എടരിക്കോട്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, എച്ച്.എം. ഖദീജാബി, ബ്ലോക്ക് അംഗം കെ.പി. നാസർ, പി.ടി.എ പ്രസിഡൻറ് പന്തക്കൻ ഖാദർ, സി. സിറാജുദ്ദീൻ, ഇസ്മായിൽ പൂഴിക്കൽ, പി.എം. ആശിഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.