പാലക്കാട്: കഞ്ചിക്കോട് റെയില്‍വേക്ക് കൈമാറിയ സ്ഥലത്ത് കോച്ച് ഫാക്ടറിതന്നെ വേണമെന്ന ശാഠ്യമില്ലെന്ന് എം.ബി. രാജേഷ് എം.പി. പകരമായി യുവജനങ്ങൾക്ക് തൊഴില്‍ ലഭ്യമാകുന്ന വേറെ പദ്ധതി കേന്ദ്രം അനുവദിക്കട്ടെയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, കോച്ച് ഫാക്ടറി വിഷയത്തിൽ യു.പി.എ, ബി.ജെ.പി സർക്കാറുകൾ സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനമാണ് കാണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ വിവേചനത്തെ രാഷ്ട്രീയമായി തന്നെ നേരിടണം. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച ഡൽഹി റെയിൽ ഭവന് മുന്നിൽ ഇടത് എം.പിമാർ ധർണ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് തുടർച്ചയായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. കോച്ച് ഫാക്ടറി വിഷയത്തിൽ കോൺഗ്രസിനേയും ബി.ജെ.പിയേയും പരസ്യ സംവാദത്തിന് എം.പി വെല്ലുവിളിച്ചു. യു.പി.എ സര്‍ക്കാറില്‍ റെയില്‍വേ സഹമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള എട്ടു മന്ത്രിമാര്‍ ഉണ്ടായിട്ടും ഇതിനായി എന്തു ചെയ്തു, എ.കെ. ആൻറണിക്കും വയലാര്‍ രവിക്കും ഈ ആവശ്യത്തിന് പ്രധാനമന്ത്രിയേയും റെയില്‍വേ മന്ത്രിയേയും കാണാന്‍ ധൈര്യമുണ്ടോ, കഞ്ചിക്കോടിന് ഒപ്പം പ്രഖ്യാപിച്ച ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍ കോളജും ബോട്ട്‌ലിങ് പ്ലാൻറും നടപ്പാക്കാത്തതിെൻറ ഉത്തരവാദിത്തം ആര്‍ക്കാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം. കോച്ച് ഫാക്ടറിയുടെ പേരില്‍ മോദിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് സ്ഥാപിച്ച് നഗരസഭ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിയ ബി.ജെ.പി മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.