നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു

നിലമ്പൂർ: ചുരത്തിൽ താഴെ നാടുകാണിയിൽ പാർസൽ ലോറി മറിഞ്ഞ് അന്തർസംസ്ഥാന പാതയിൽ മൂന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന ലോറിയാണ് റോഡരികിലെ കലുങ്കിലേക്ക് വീണത്. മുൻഭാഗം കലുങ്കിലേക്ക് കൂപ്പുകുത്തിയ വാഹനത്തി‍​െൻറ ബാക്കി ഭാഗം റോഡിന് കുറുകെയായി നീക്കം ചെയ്യാൻ കഴിയാത്ത തരത്തിലായിരുന്നു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തമിഴ്നാട് ഹൈവേ വകുപ്പും പൊലീസും ചേർന്നാണ് ഉച്ചക്ക് പന്ത്രണ്ടരയോടെ യന്ത്രത്തി‍​െൻറ സഹായത്തോടെ ലോറി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.