നിലമ്പൂർ: സർക്കാർ ജീവനക്കാർക്ക് ഹാനികരമായ പതിനഞ്ചാം ധനകാര‍്യ കമീഷൻ ശിപാർശകൾ പുനഃപരിശോധിക്കണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ ഏരിയ ജനറൽബോഡി ആവശ‍്യപ്പെട്ടു. മതേതരത്വം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നടപടികൾ തിരുത്തുക, പി.എഫ്.ആർ.ടി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അടുത്ത മാസം 12ന് പെരിന്തൽമണ്ണയിൽ നടക്കുന്ന ധർണയും റാലിയും വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. അനീഷ് അധ‍്യക്ഷത വഹിച്ചു. കെ. വേദവ‍്യാസൻ, ഇ.പി. മുരളീധരൻ, എം. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.