പാണ്ടിക്കാട്: സംസ്ഥാനപാതയോരത്ത് വണ്ടൂർ റോഡിലെ കാളംകാവിൽ ഉണങ്ങിനിൽക്കുന്ന മരങ്ങളും റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങളും ഭീഷണിയാകുന്നു. നിരന്തരം വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ മരം വീണ് അപകടസാധ്യത കൂടുതലാണു. പാണ്ടിക്കാട് ഹൈസ്കൂൾ യു.പി സ്കൂൾ, മദ്റസ അംഗൻവാടി എന്നിവിടങ്ങളിലെ കുട്ടികൾ സഞ്ചരിക്കുന്ന റോഡുകൂടിയാണിത്. ദിവസങ്ങൾക്ക് മുമ്പാണ് പെരിന്തൽമണ്ണ റോഡിലെ ഒറവംപുറത്ത് ആൽ മരെക്കാമ്പ് വീണ് വൈദ്യുതിക്കാലുകൾ പൊട്ടുകയും അതിലെ വന്ന കാർ ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീഴുകയും ചെയ്തിരുന്നു. ഉണങ്ങി റോഡിലേക്ക് പതിക്കാൻ ഒരുങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. ഫോട്ടൊ: വണ്ടൂർ റോഡിൽ കാളംകാവിൽ അപകടഭീഷണി ഉയർത്തുന്ന റോഡരികിലെ മരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.