കരുളായി: കരുളായി കെ.എം ഹയർ സെക്കന്‍ഡറി സ്കൂളില്‍ വായനവാരത്തിന് തുടക്കമായി. കരുളായി ദേശസേവാ സമാജം വായനശാല സെക്രട്ടറി കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എൻ. പുഷ്പ അധ്യക്ഷത വഹിച്ചു. സ്കൂൾ വായന മൂലയിലേക്കുള്ള പത്രവിതരണം സൈതലവി സോജോ എന്ന വിദ്യാർഥിക്ക് പത്രം കൈമാറി തുടക്കം കുറിച്ചു. ശ്രീലക്ഷ്മിക്ക് ലൈബ്രറി പുസ്തകം കൈമാറി സ്കൂൾ പുസ്തക വിതരണ പരിപാടിക്ക് ലൈബ്രേറിയൻ പ്രജിത് പ്രാരംഭം കുറിച്ചു. സ്കൂൾ എസ്.ആർ.ജി കൺവീനർ പി. സജിൻ, ജയപ്രകാശ് തമ്പി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.