ഐ.എ.വൈ ഭവനപദ്ധതിക്ക് തുക അനുവദിച്ചു

കാളികാവ്: ഇന്ദിര ആവാസ് യോജന 2014-15 വര്‍ഷത്തെ എസ്.സി വിഭാഗം ഗുണഭോക്താക്കള്‍ക്ക് ചെക്ക് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് സമിതി ചെയര്‍മാന്‍ സുബൈദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ കേശവദാസ് പദ്ധതി വിശദീകരിച്ചു. കാനറ ബാങ്ക് മാനേജര്‍ സുജിത ചെക്ക് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത് പ്രസിഡൻറുമാരായ വി. അസൈനാര്‍, അന്നമ്മ മാത്യു, സി. ഫാത്തിമ, സുജാത, ഡി.ആര്‍.ഡി.എ അസി. പ്രോജക്ട് ഓഫിസര്‍ നിബു കുര്യന്‍, ബ്ലോക്ക് മെംബര്‍മാരായ കാപ്പില്‍ ഷൗക്കത്തലി, ജോജി കെ. അലക്‌സ് എന്നിവര്‍ സംസാരിച്ചു. ഹൗസിങ്ങ് ഫീഡർ അജയഘോഷ് സ്വാഗതവും ബ്ലോക്ക് മെംബര്‍ ഹൈദരാലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.