വണ്ടൂർ: വായന ദിനാചരണത്തോടനുബന്ധിച്ച് അൽഫുർഖാൻ പബ്ലിക് സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ് റൂം വായന മൂല വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി കുഞ്ഞു കൈകളിൽ പുതുപുസ്തകങ്ങളുമായാണ് കുട്ടികൾ ക്ലാസിലെത്തിയത്. മാതൃകയായി അധ്യാപകരും പുസ്തകങ്ങൾ കുട്ടികൾക്കായി സമർപ്പിച്ചു. അവധിയായതിനാൽ പരിസ്ഥിതി ദിനാചരണ ഭാഗമായി നൽകേണ്ട തൈകളും വിതരണം ചെയ്തു. അധ്യാപകരായ അബൂബക്കർ സിദ്ദീഖ്, കെ. മോനിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.