കരുവാരകുണ്ട്: മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാൻ പേപ്പർ സീഡ് പേനകളുപയോഗിച്ച് വിദ്യാർഥികളുടെ മാതൃക. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് കടലാസ് പേനകളിലേക്ക് തിരിഞ്ഞിരിക്കുന്നത്. കരുവാരകുണ്ട് പാലിയറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ള നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികളാണ് കടലാസ് പേനകൾ നിർമിക്കുന്നത്. ഉപയോഗ ശേഷം വലിച്ചെറിയുമ്പോൾ ഇവയ്ക്കകത്തെ വിത്ത് മരമായി മണ്ണിൽ വളരുകയും ചെയ്യും. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് സൗജന്യമായാണ് പേനകൾ നൽകിയത്. അവശേഷിക്കുന്ന 2500 വിദ്യാർഥികൾക്ക് വിലയ്ക്ക് നൽകും. പി.ടി.എ പ്രസിഡൻറ് ഇ.ബി. ഗോപാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഉപ പ്രധാനാധ്യാപകൻ എ. അപ്പുണ്ണി, പി.എച്ച്. നൂർജഹാൻ, കെ. ശിവശങ്കരൻ, പി.എം. മൻസൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.