കാളികാവ്: അടക്കാകുണ്ട് പട്ടാണിത്തരിശ് കോളനിയിലെ വീടുകള്‍ക്ക് സുരക്ഷയായി പുഴയോരത്ത് നിര്‍മിച്ച സംരക്ഷണഭിത്തി ആശ്വാസമായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പുഴവെള്ളം ഏറെ ഉയര്‍ന്നെങ്കിലും സംരക്ഷണ ഭിത്തി കാരണം കോളനി വീടുകള്‍ക്ക് ഭീഷിയായില്ല. ഉയരമുള്ള ഭിത്തി പുഴ വെള്ളത്തെ തടഞ്ഞു നിര്‍ത്തിയതാണ് കാരണം. പഞ്ചായത്ത് പദ്ധതിയില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഭിത്തി നിര്‍മിച്ചത്. കാളികാവ് പഞ്ചായത്തിലെ ഏക ആദിവാസി കോളനിയായ അടക്കാകുണ്ട് പട്ടാണിത്തരിശിലെ പത്തോളം വീടുകളാണ് ഭീഷണിയിലായിരുന്നത്. നേരത്തെ വിള്ളല്‍ സംഭവിച്ച ഭിത്തി കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നതാണ് ഭീഷണി സൃഷ്ടിച്ചത്. ഭിത്തി തകര്‍ന്നതോടെ മാതിയെന്ന വിധവയുടെ കുടംബം ഏറെ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. മകന്‍ അയ്യപ്പന്‍, ഭാര്യ രാധാമണി, ഇവരുടെ മൂന്ന് മക്കള്‍ എന്നിവാരണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭിത്തി നിര്‍മാണത്തിന് വാര്‍ഡ് അംഗം സി. കൗലത്ത് ഇടപെട്ട് 1,30,000 രൂപ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു പിന്നീട് 3,70,000 രൂപ അനുവദിക്കുവാന്‍ നടപടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.