അപകടങ്ങളില്‍ ബസ് തൊഴിലാളികളെ ഏകപക്ഷീയമായി പ്രതിയാക്കുന്നു -ബസുടമകൾ

കോട്ടക്കല്‍: അപകടങ്ങളില്‍ ബസ് തൊഴിലാളികളെ ഏകപക്ഷീയമായി പ്രതിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് ബസ് ഓപറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ കോട്ടക്കല്‍ യൂനിറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ കാടാമ്പുഴ മുക്കില്‍ പീടികയില്‍ കാറും ബസും ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ മാത്രം പ്രതിയാക്കിയുള്ള പൊലീസി​െൻറ നിലപാട് പുനഃപരിശോധിക്കണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദിശ മാറി വന്ന കാറിലിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് സ്ത്രീയായിരുന്നെന്നും എന്നാല്‍, കാടാമ്പുഴ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത് ഒരു പുരുഷ‍​െൻറ ലൈസന്‍സാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെ ലൈസന്‍സ് തിരിച്ചുനല്‍കിയെങ്കിലും ബസ് ഡ്രൈവറുടെ ലൈസന്‍സ് ഇതുവരെ തിരിച്ചുനല്‍കിയിട്ടില്ല. ഈ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്. ശരിയായ കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബസുടമകളും തൊഴിലാളികളും പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് എം.സി. കുഞ്ഞിപ്പ, വി.പി. ശിവാകരൻ, സുലൈമാന്‍ പാഞ്ചിലി, പി.ടി. ബാബു എന്നിവര്‍ വാർത്തസമ്മേളനത്തില്‍ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.