സ്കൂൾ ബസ് കടന്ന് പോവുമ്പോൾ റോഡ് ഇടിഞ്ഞു; ഒഴിവായത് വൻദുരന്തം

തേഞ്ഞിപ്പലം: പെരുവള്ളൂരിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു. ചൊവ്വാഴ്ച രാവിലെയാണ് പുതിയപറമ്പ്-പച്ചിനപുറായ റോഡ് മേങ്ങോളിമാട് കയറ്റത്തിൽ വശം ഇടിഞ്ഞു വീണത്. രാവിലെയുണ്ടായ കനത്ത മഴയിൽ സ്കൂൾ ബസ് കടന്ന് പോവുമ്പോഴാണ് സംഭവം. സമീപവാസിയായ കരിതൊടി ശിഹാബി​െൻറ മുറ്റത്തേക്കാണ് ഏഴ് മീറ്റർ ഉയരമുള്ള ജില്ല പഞ്ചായത്ത് റോഡി​െൻറ ഭാഗം തകർന്നു വീണത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം, പരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, സ്ഥിരം സമിതി കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, മെംബർ ടി. മുനീർ, സി.എ. ബഷീർ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.