ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പിച്ചു

കോട്ടക്കൽ: മുൻ മന്ത്രി യു.എ. ബീരാ​െൻറ പേരിൽ കോട്ടക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം. നഗരസഭയിലെ കോട്ടക്കുളം വാർഡിലുൾപ്പെട്ട പറമ്പിലങ്ങാടിയിൽ നിർമിച്ച കേന്ദ്രം നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മങ്ങാടൻ അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബുഷ്റ ഷബീർ, സ്ഥിരം സമിതി അധ്യക്ഷ ടി.വി. സുലൈഖാബി, കൗൺസിലർമാരായ അഹമ്മദ് മണ്ടായപ്പുറം, വഹീദ ഖലീൽ, നഗരസഭ സെക്രട്ടറി എ. നൗഷാദ്, കെ.എം. റഷീദ്, കെ.എം. മുസ്തഫ ഹാജി, അലവി ഹാജി മച്ചിഞ്ചേരി, അൻവർ മങ്ങാടൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.