പാലക്കാട്: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായുള്ള പിങ്ക് പൊലീസ് കൺേട്രാൾ റൂം പട്രോളിങ് സംവിധാനം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ഇനി 1515 എന്ന 24 മണിക്കൂർ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം തേടാം. എസ്.ഐയുടെ നേതൃത്വത്തിലുളള പിങ്ക് പൊലീസ് സംഘം അത്യാധുനിക സംവിധാനമുള്ള വാഹനത്തിൽ ജില്ലയിൽ ഞായറാഴ്ച മുതൽ പട്രോളിങ് നടത്തും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പിങ്ക് പൊലീസ് പട്രോളിങ് സംവിധാനമുണ്ടാകുക. പൊലീസ് സ്റ്റേഷനുകളേയും കൺേട്രാൾ റൂമുകളേയും സമന്വയിപ്പിച്ചാണ് സംവിധാനം നടപ്പാക്കുക. രാത്രി എട്ടിന് ശേഷം 1091 എന്ന നമ്പറിൽ വിളിച്ചാലും സുരക്ഷസേവനം ലഭ്യമാകും. അനധികൃത മണൽക്കടത്ത്: വാഹന ഉടമകൾ പിഴയടക്കണം പാലക്കാട്: അനധികൃതമായി മണൽ കടത്തിയതിന് പൊലീസ്-റവന്യു വകുപ്പുകൾ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ ജൂലൈ 10നകം പിഴയടച്ച് വാഹനങ്ങൾ തിരിച്ചെടുക്കണം. നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കിൽ കണ്ടുകെട്ടൽ, ലേല നടപടികൾ സ്വീകരിക്കുമെന്ന് റവന്യു ഡിവിഷനൽ ഓഫിസർ അറിയിച്ചു. ചെമ്പൈ സംഗീത കോളജ് പ്രവേശനം: അഭിരുചി പരീക്ഷ 18ന് പാലക്കാട്: ചെമ്പൈ സ്മാരക ഗവ. സംഗീത കോളജിൽ വോക്കൽ, വയലിൻ, വീണ, മൃദംഗം, ബിരുദ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരുടെ അഭിരുചി പരീക്ഷ ജൂൺ 18 രാവിലെ 10ന് കോളജിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു മാർക് ലിസ്റ്റുകളും ഏകജാലക ഹാൾ ടിക്കറ്റും സഹിതമെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0491 2527437
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.