നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത പുകയില ഉൽപന്നങ്ങൾ സജീവം

ചിറ്റൂർ: പുകയില ഉൽപന്നങ്ങൾ വിൽക്കാൻ പാക്കറ്റിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകണമെന്ന സർക്കാർ നിർദേശത്തിന് പുല്ലുവില. ഈ നിർദേശം പാലിക്കാതെ സിഗരറ്റ് പാക്കറ്റുകൾ വിപണിയിൽ സുലഭം. പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ 85 ശതമാനം പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് രേഖപ്പെടുത്തണമെന്നാണ് നിബന്ധന. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന സചിത്ര വിവരണം കവറി‍​െൻറ 85 ശതമാനം രേഖപ്പെടുത്താത്ത സിഗരറ്റ് ഉൽപന്നങ്ങൾക്ക് വിൽപനക്ക് അനുമതിയില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് വിൽപന. കൂടുതൽ ലാഭം ലഭിക്കുന്നതിനാൽ ചെറുകിട വ്യാപാരികൾ ഇത്തരം സിഗരറ്റുകളുടെ വിൽപന പ്രോത്സാഹിപ്പിക്കുകയാണ്. ആകർഷകങ്ങളായ പാക്കറ്റുകളിലെത്തുന്ന ഇവയുടെ പാക്കറ്റുകളിലൊന്നിലും നിർമാണ തീയതിയോ കമ്പനിയുടെ വിശദാംശങ്ങളോ ഉണ്ടാവാറില്ല. ഇതിനെതിരെ നടപടിയെടുക്കേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ജീവനക്കാരാണ്. വിദേശ കമ്പനികളെന്ന വ്യാജേന എത്തുന്ന ഇത്തരം സിഗരറ്റുകൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറാവുന്നില്ല. കൂടുതൽ ഹാനികരമായ പുകയില ഉപയോഗിച്ചാണ് ഇത്തരം സിഗരറ്റുകളുടെ വിൽപനയെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.