ഒറ്റപ്പാലം: മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക നിരക്കിൽ വർധന. ഡീസൽ, സ്പെയർ പാർട്സ് തുടങ്ങിയവയിലുള്ള നിരന്തര വിലവർധനവിെൻറ പശ്ചാത്തലത്തിലാണ് മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക നിരക്ക് കൂട്ടാൻ നിർബന്ധിതരായതെന്ന് എർത്ത് മൂവേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.എം. ഷാജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മണ്ണുമാന്തി (3 ഡി, 3 ഡി.എക്സ്) ഒരു മണിക്കൂർ വാടക 900 രൂപയായിരുന്നത് 1200 രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്. 900 രൂപ നിശ്ചയിച്ചത് 2013ലാണ്. ഡീസൽ വിലയിൽ പലതവണ വർധനവുണ്ടായിട്ടും നിരക്ക് കൂട്ടാതെ തുടരുകയായിരുന്നു. പലതരത്തിലുള്ള പീഡനങ്ങളാണ് മണ്ണുമാന്തി യന്ത്ര ഉടമകൾ അനുഭവിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമവും ശമ്പളവർധനവും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇൻഷുറൻസ്, റോഡ് ടാക്സ് എന്നിവയിലൊക്കെ കൂടിയ തുകയാണ് അടക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ പഴയ വാടക നിരക്കിൽ മുൻപോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാർ, എം. റഷീദ്, വി.ജെ. ജിതീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.