മലപ്പുറം: ജില്ലയിൽ 300 യു.പി സ്കൂൾ അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടർന്ന് സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികളുടെ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. അധ്യാപകർ വിരമിച്ചതിനെത്തുടർന്നുള്ള നിരവധി ഒഴിവുകളും ജില്ലയിലുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അധ്യാപക നിയമനം നടന്നിട്ടില്ലെങ്കിൽ സ്കൂളുകളുടെ പ്രവർത്തനം താളംതെറ്റും. ജൂൺ 12ന് ക്ലാസുകൾ തുടങ്ങാനിരിക്കെ ഒട്ടുമിക്ക സ്കൂളുകളിലും താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കും. 2014ലാണ് യു.പി.എസ്.ടി നിയമനത്തിന് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 2016 ഡിസംബറിൽ നടന്ന പരീക്ഷയുടെ സാധ്യത പട്ടിക 2018 ഏപ്രിലിൽ പ്രസിദ്ധീകരിച്ചു. മറ്റു ജില്ലകളിലെല്ലാം വെരിഫിക്കേഷൻ പൂർത്തിയായെങ്കിലും ജില്ലയിൽ മാത്രം ഇത് നടന്നിട്ടില്ല. 2500ഓളം പേർ ഉൾക്കൊള്ളുന്നതാണ് ജില്ലയിലെ സാധ്യത പട്ടിക. ഇതിനാൽ വെരിഫിക്കേഷനും അഭിമുഖത്തിനും കാലതാമസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.