കുട്ടിയുടെ അന്നനാളത്തില്‍ കുടുങ്ങിയ ക്ലിപ്പ് പുറത്തെടുത്തു

പെരിന്തല്‍മണ്ണ: ഒന്നര വയസ്സുള്ള ആൺകുട്ടിയുടെ അന്നനാളത്തില്‍ കുടുങ്ങിയ ഹെയര്‍ക്ലിപ്പ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ഒന്നര ഇഞ്ചോളം വലിപ്പവും കൂര്‍ത്ത വശങ്ങളുമുള്ള ക്ലിപ്പാണ് മൗലാന ആശുപത്രിയിലെ ഉദരരോഗ വിദഗ്ധ ഡോ. രമ കൃഷ്ണകുമാര്‍ എൻഡോസ്കോപ്പി സഹായത്താൽ പുറത്തെടുത്തത്. കുട്ടി ക്ലിപ്പ് വിഴുങ്ങിയ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ആഹാരത്തോടുള്ള വൈമുഖ്യവും ശ്വാസതടസ്സവുമായാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ പരിശോധനയിലാണ് ക്ലിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ നാണയം ഇതേ ഡോക്ടറുടെ നേതൃത്വത്തിൽ പുറത്തെടുത്തിരുന്നു. Pmna moulana: കുട്ടിയുടെ അന്നനാളത്തിൽ ക്ലിപ്പ് കുടുങ്ങിയതി​െൻറ എക്സ്റേ ചിത്രം pmna moulana 1: പുറത്തെടുത്ത ക്ലിപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.