സ്​പിന്നിങ്​ മില്ലുകളിലെ നിയമനം ഹൈകോടതി തടഞ്ഞു

മലപ്പുറം: സ്പിന്നിങ് മില്ലുകളിൽ പിൻവാതിൽ നിയമനത്തിനുള്ള നീക്കം ഹൈകോടതി തടഞ്ഞു. പൊതു, സഹകരണ സ്പിന്നിങ് മില്ലുകളിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താൻ കഴിഞ്ഞ മേയ് 25ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തൃശൂർ, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ജീവനക്കാർ നൽകിയ റിട്ട് ഹരജിയിലാണ് നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. സംസ്ഥാനത്തെ 15 സ്പിന്നിങ് മില്ലുകളിൽ സ്റ്റാഫ് ആൻഡ് വർക്കർ വിഭാഗത്തിലായി 500ൽ കൂടുതൽ ഒഴിവുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം അത്യാവശ്യമുള്ള തസ്തികകളിൽ മാത്രമാണ് നിയമനം നടത്തിയിരുന്നത്. മുഴുവൻ തസ്തികയിലും പിൻവാതിൽ നിയമനം ലക്ഷ്യമിട്ടായിരുന്നു സർക്കാർ ഉത്തരവെന്ന് ആരോപണമുയർന്നിരുന്നു. എൽ.ഡി.എഫ് ജില്ലതലത്തിൽ പിൻവാതിൽ നിയമനത്തിനായുള്ള പട്ടിക തയാറാക്കുന്നതായും സി.ഇ.ഒമാർ ഒഴിവുകളുടെ പട്ടിക പാർട്ടി നേതൃത്വത്തിന് കൈമാറിയതായും അക്ഷേപം ഉയർന്നിരുന്നു. സ്പിന്നിങ് മില്ലുകളിൽ നിലവിൽ 5000ത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പള പരിഷ്കരണ നടപടി നിർത്തിവെച്ചിരിക്കുകയാണ്. പല മില്ലുകളും തൊഴിലാളികളിൽനിന്നും പിടിച്ച േപ്രാവിഡൻറ് ഫണ്ട് പോലും ഇ.പി.എഫിൽ അടച്ചിട്ടില്ല. 2017-18ൽ സ്പിന്നിങ് മില്ലുകളുടെ നഷ്ടം 70.94 കോടി രൂപയോളമാണ്. മേയ് 25ലെ സർക്കാർ ഉത്തരവ് മറയാക്കി സ്പിന്നിങ് മില്ലുകളിൽ പിൻവാതിൽ നിയമനത്തിന് നീക്കം നടക്കുന്നുണ്ടെന്നും ഇത് മില്ലുകളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നും ജീവനക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടി. 2016ലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള ഏകീകൃത സ്റ്റാഫ് പാറ്റേണും ശമ്പള പരിഷ്കരണവും നടപ്പാക്കുന്നതുവരെ നടപടി നിർത്തിവെക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈകോടതി വ്യവസായ വകുപ്പ് സെക്രട്ടറി, ഹാൻഡ്ലൂം ഡയറക്ടർ എന്നിവർക്ക് നോട്ടീസ് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.