കാളികാവ് mn

ഡെങ്കിപ്പനിക്കിടയിലും പാറശ്ശേരിയില്‍ മാലിന്യം തള്ളി നടപടിയെടുക്കുമെന്ന് പഞ്ചായത്ത് കാളികാവ്: ജില്ലയിൽ ഏറ്റവും കൂടുല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കാളികാവില്‍ മാലിന്യനിക്ഷേപം തുടരുന്നു. കഴിഞ്ഞദിവസം അടക്കാകുണ്ട് പാറശ്ശേരിയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളി. പാറശ്ശേരി കണാരന്‍പടി പാതയോരത്താണ് പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ തള്ളിയത്. ദൂരസ്ഥലത്തുനിന്നാണ് ഇവ കൊണ്ടുവരുന്നത്. പ്ലാസ്റ്റിക് മുക്ത പഞ്ചായത്തായ കാളികാവിലാണ് സാമൂഹിക വിരുദ്ധരുടെ ഇൗ ക്രൂരത. മാലിന്യം തള്ളിയതിന് സമീപത്താണ് പാറശ്ശേരി ഗവ. എല്‍.പി സ്‌കൂളുള്ളത്. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. സംഭവസ്ഥലം പ്രസിഡൻറ് കെ. നജീബ് ബാബുവും സെക്രട്ടറി ടി.എച്ച്. ഷാജിയും സന്ദര്‍ശിച്ചു. പകര്‍ച്ചപ്പനികൾ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു പറഞ്ഞു. അതേസമയം, പുറ്റമണ്ണക്ക് സമീപം മാസങ്ങളായി മാലിന്യനിക്ഷേപം തുടരുകയാണ്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പടം : അടക്കാകുണ്ട് പാറശ്ശേരിയില്‍ മാലിന്യം തള്ളിയ സ്ഥലം കാളികാവ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.