പാലക്കാട്: ലോകകപ്പ് ഫുട്ബാളിെൻറ ആവേശവും ആരവവും മണ്ണിലെത്തിച്ച് സോക്കർ കാർണിവലിന് തുടക്കമായി. പാലക്കാട്ടെ സാംസ്കാരിക കൂട്ടായ്മയായ പ്രഗതി സംഘടിപ്പിക്കുന്ന സോക്കർ കാർണിവൽ വിക്ടോറിയ കോളജിൽ സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. മനുഷ്യരാശിയുടെ ഏറ്റവും അടുത്തബന്ധം പുലർത്തുന്ന കായികവിനോദമാണ് ഫുട്ബാളെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി ഫുട്ബാൾ വിമോചനത്തിെൻറയും സ്വതന്ത്രാഭിലാഷത്തിെൻറയും കളിയാണ്. ഫുട്ബാളിെൻറ ഉല്ഭവവും പരിണാമവുമെല്ലാം ഇത് അടിവരയിടുന്നു. കാൽപന്ത് കളി ഇന്ന് കച്ചവട തന്ത്രത്തിെൻറ ഭാഗമായി പരിണമിച്ചു എന്ന വസ്തുത വിസ്മരിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു. ഫുട്ബാൾ താരം സി.കെ. വിനീത്, ചലച്ചിത്ര സംവിധായകൻ സക്കറിയ, ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ, ജി.പി. രാമചന്ദ്രൻ, മധു ജനാർദനൻ, ടി.എൻ. കണ്ടമുത്തൻ, എം.പി. സുരേന്ദ്രൻ, പി.കെ. രാജഗോപാൽ, എൻ.പി. പ്രിയേഷ്, എം.ആർ. അനീഷ് എന്നിവർ സംസാരിച്ചു. കാർണിവലിെൻറ ഭാഗമായി നടന്ന ഓപൺ ഫോറത്തിൽ കളിയെഴുത്തുകാരൻ എം.പി. സുരേന്ദ്രൻ, ചലച്ചിത്ര അക്കാദമി അംഗം മധു ജനാർദനൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ന്യൂസ് എഡിറ്റർ വി. ജയിൻ അധ്യക്ഷത വഹിച്ചു. കാർണിവലിെൻറ ഭാഗമായി നടന്ന ഫിലിം ഫെസ്റ്റിവലിൽ ഫുട്ബാൾ ഇതിവൃത്തിമായി വരുന്ന സിനിമകൾ പ്രദർശിപ്പിച്ചു. തുടർന്ന് വട്ടേനാട് സ്കൂളിലെ കളിക്കൂട്ടത്തിെൻറ 'മറഡോണ' നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.