പാലക്കാട്: കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ച് പി. ബാലന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളാണ് കോണ്‍ഗ്രസിന് ജില്ലയില്‍ അടിത്തറ പാകിയതെന്ന് എം.കെ. രാഘവന്‍ എം.പി. പാര്‍ട്ടിയുടെ താഴെത്തട്ട് ശക്തിപ്പെടുത്താൻ പി. ബാലനെ മാതൃകയാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പി. ബാലെൻറ 14ാം ചരമ വാര്‍ഷിക ദിനത്തില്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 42 വര്‍ഷം മുന്‍പ് ഡി.സി.സി പ്രസിഡൻറായിരുന്ന പി. ബാലെൻറ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലൂടെയും നടത്തിയ കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തവരെ ആദരിച്ചാണ് അനുസ്മരണസമ്മേളനം നടത്തിയത്. പി. ബാലെൻറ ജന്മനാടായ ഷൊര്‍ണൂരില്‍ ഒരു വര്‍ഷത്തിനകം സ്മാരക മന്ദിരം നിര്‍മിക്കുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. 1976ലെ പദയാത്രയില്‍ പി. ബാലനോടൊപ്പം മുഴുവന്‍ സമയവും പങ്കെടുത്ത വി.സി. കബീര്‍, കെ.പി. ലോറന്‍സ്, എസ്.എ. റഹ്മാന്‍, അര്‍ജ്ജുനന്‍, കെ. രാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വി.എസ്. വിജയരാഘവന്‍, സി. ചന്ദ്രന്‍, സി.വി ബാലചന്ദ്രന്‍, സി.പി. മുഹമ്മദ്, വി.സി. കബീര്‍, കെ.എ. ചന്ദ്രന്‍, കെ.ഐ. തുളസി, എ. രാമസ്വാമി, അഹമ്മദ് അഷറഫ്, ഒ. വിജയകുമാര്‍, എം.എം. ഹമീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.