നിലമ്പൂർ ബസ്​സ്​റ്റാൻഡിലെ മാലിന്യം ഉടൻ നീക്കണമെന്ന്​ സബ്​ ജഡ്​ജ്​

നിലമ്പൂര്‍: മുനിസിപ്പല്‍ ബസ്സ്റ്റാൻഡിനോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ നഗരസഭയോട് സബ് ജഡ്ജി നിർദേശം നൽകി. സ്ഥലം സന്ദർശിച്ച് പരിശോധിച്ച ശേഷമായിരുന്നു മഞ്ചേരി സബ്ജഡ്ജ് ആർ. മിനിയുടെ നിർദേശം. നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി മാലിന്യം സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സന്ദര്‍ശനം. ബുധനാഴ്ചക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സബ് ജഡ്ജിയുടെയും സംഘത്തി‍​െൻറയും പരിശോധന. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം. ഷാബിര്‍ ഇബ്രാഹിം, ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറി കെ. സുഭാഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരസഭ, റവന്യു വകുപ്പ്, ആരോഗ്യ വിഭാഗം തുടങ്ങിയവരുടെ പ്രതിനിധികളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ബസ്റ്റാൻഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായാണ് കിടക്കുന്നത്. മഴക്കാലം തുടങ്ങുന്നതോടെ ഇവിടെ നിന്നുള്ള മാലിന്യംമൂലം പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകളും കൂടുതലാണ്. വ‍്യാപാരികളും മറ്റും ഇവിടെയാണ് പ്ലാസ്റ്റിക് ഉൾെപ്പടെയുള്ളവയും ജൈവമാലിന‍്യങ്ങളും തള്ളുന്നത്. മാലിന‍്യം തള്ളുന്നതുമൂലം ഇവിടെയുള്ള വെള്ളക്കെട്ടിൽ നിന്ന് ദുർഗന്ധവുമുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ തിരിച്ചറിയാന്‍ സി.സി.ടി.വി. കാമറ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരോടും ശനിയാഴ്ച വരെ എന്ത് നടപടിയെടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. സി.എച്ച്.സി. മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുൽ ജലീല്‍ വല്ലാഞ്ചിറ, നഗരസഭ ജൂനിയര്‍ സൂപ്രണ്ട് ഷിജ, മുനിസിപ്പല്‍ എന്‍ജിനീയര്‍ മുഹമ്മദലി, നിലമ്പൂര്‍ എസ്.ഐ. ബിനു തോമസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. പടം: 2- സബ് ജഡ്ജ് ആർ. മിനിയും നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. ഷാബിർ ഇബ്രാഹിമും സംഘവും നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന‍്യം പരിശോധിക്കാനെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.