മലപ്പുറം: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കൊടിമരത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തിയ സാമൂഹികവിരുദ്ധരുടെ നടപടിയില്‍ ഡി.സി.സി പ്രതിഷേധിച്ചു. എരിതീയില്‍ എണ്ണ പകരാനുള്ള തല്‍പരകക്ഷികളുടെ വെട്ടില്‍ വീഴാന്‍മാത്രം രാഷ്ട്രീയബോധം കുറഞ്ഞവരല്ല മലപ്പുറത്തെ കോണ്‍ഗ്രസുകാരെന്ന്് ഇരുട്ടിെൻറ ശക്തികള്‍ മനസ്സിലാക്കേണ്ടതാണ്. പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് പറഞ്ഞു. വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി. നൗഷാദലി, സി. സുകുമാരന്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.