ഹഷീഷ് ഓയിൽ കടത്ത്​: പ്രധാന കണ്ണി അറസ്​റ്റിൽ

കൊല്ലങ്കോട്: സംസ്ഥാനത്തേക്ക് ഹഷീഷ് ഓയിൽ കടത്തിലെ പ്രധാന കണ്ണിയായ തൃശൂർ പെരിങ്ങാവിൽ ജഗ്ഗു എന്ന ജഗ്മിത്ര ഗോപിനാഥൻ (27) പിടിയിൽ. കഴിഞ്ഞ ദിവസം കൊല്ലങ്കോട് എക്സൈസ് റേഞ്ച് സംഘം ഗോവിന്ദാപുരത്തുവെച്ച് 800 ഗ്രാം ഹഷീഷ് ഓയിലും ഒന്നേകാൽ കിലോ കഞ്ചാവുമായി പൊള്ളാച്ചിയിൽനിന്ന് തൃശൂരിലേക്ക് സ്വകാര്യ ബസിൽ വന്ന മിഥുൻ തോംസനെ (25) അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഗ്ഗു പിടിയിലായത്. മിഥുൻ ഉത്തരേന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ ഹഷീഷ് ഓയിലിൽ 800 ഗ്രാം ഒഴികെയുള്ളവ കൈമാറിയത് ജഗ്ഗുവിനാണ്. ലീസിന് കൊടൈക്കനാലിൽ കോട്ടേജ് എടുത്ത് നടത്തുന്ന ഇയാൾ ഇവിടെ ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് എക്സൈസ് അധികൃതരുടെ നിഗമനം. 800 ഗ്രാം ഹഷീഷ് ഓയിൽ കൊടൈക്കനാലിൽനിന്ന് തൃശൂരിൽ എത്തിക്കുക എന്ന ദൗത്യം മാത്രമാണ് മിഥുനുണ്ടായിരുന്നതെന്നും ഫോൺ സന്ദേശം അനുസരിച്ച് കൈമാറണമെന്ന വ്യവസ്ഥയായിരുന്നുവെന്ന വിവരവും തുടരന്വേഷണങ്ങൾക്ക് പ്രേരണയായി. തുടർന്ന് പണം നൽകി സഹായിക്കുന്ന പ്രധാന കണ്ണി ജഗ്ഗുവിനെ പിടികൂടുകയായിരുന്നു. എം.ബി.എ ബിരുദധാരിയാണ് ജഗ്ഗു. ഇരുവരെയും ചിറ്റൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.