അരീക്കോട്: മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തികളായ കീഴുപറമ്പ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിൽ െഡങ്കിപ്പനി ഭീഷണി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കല്ലായി, തൃക്കളയൂർ, ആനക്കല്ലിങ്ങൽ ഭാഗങ്ങളിലായി 15 പേർക്ക് െഡങ്കി സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. രണ്ടാഴ്ചയിലേറെയായി പ്രദേശം െഡങ്കി ഭീഷണിയിലാണ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലും ഭീഷണിയുണ്ട്. ഊർങ്ങാട്ടിരിയിലും ചിലർക്ക് െഡങ്കിപ്പനിയാണെന്ന് സംശയിക്കുന്നു. കമുകിൻ തോട്ടങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ പനി വ്യാപിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ കൊതുക് ഉറവിടനശീകരണം നടത്തിയിട്ടില്ല. തൃക്കളയൂരിൽ മിത്രം െറസിഡൻറ്സ് അസോസിയേഷൻ സഹകരണത്തോടെ തൃക്കളയൂരിൽ ആരോഗ്യവകുപ്പ് ബോധവത്കരണ പരിപാടികളും മൂന്ന് റൗണ്ട് ഫോഗിങ്ങും ഉറവിട നശീകരണവും നടത്തി. പഞ്ചായത്ത് അംഗം സുധ രാജൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. അനസൂയ, ഇ. അബ്ദു റഷീദ്, ജെ.പി.എച്ച്.എൻ നജ്മത്ത്, പി. ഹംസ, െറസിഡൻറ്സ് ഭാരവാഹികളായ സതീഷ് കുമാർ, ഗോപാലൻ കുളങ്ങരക്കണ്ടി, രമേശ് ബാബു, കൃഷ്ണൻ, പ്രകാശ് പടിപ്പുറവൻ, ആശ വളൻറിയർമാർ എന്നിവർ നേതൃത്വം നൽകി. ഫോഗിങ് ഫോട്ടോ ഇ-മെയിലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.