അവശനിലയിൽ കണ്ടെത്തിയ​ വെരുകിന് ചികിത്സ നൽകി

മലപ്പുറം: കോടതി പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ വെരുകിന് മലപ്പുറം വെറ്ററിനറി ആശുപത്രിയിൽ ചികിത്സ നൽകി. സോഷ്യൽ ഫോറസ്ട്രി ഒാഫിസിൽനിന്ന് വിവരമറിയിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷകൻ ഉപ്പൂടൻ റഹ്മാൻ സ്ഥലത്തെത്തിയാണ് വെരുകിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വിറയലും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ആൻറിബയോട്ടിക് ഇൻജക്ഷൻ നൽകി. രണ്ടാഴ്ചക്കിടെ നാല് വെരുകുകളെയാണ് ലഭിച്ചതെന്ന് ഉപ്പൂടൻ റഹ്മാൻ പറഞ്ഞു. ഇതിൽ രണ്ടെണ്ണം ചത്തു. മനുഷ്യരെ കണ്ടാൽ ഒാടിയൊളിക്കുന്ന, രാത്രിമാത്രം പുറത്തിറങ്ങുന്നവയാണ് ഇവ. നേരത്തേ പിടികൂടിയ രണ്ടെണ്ണത്തിനും ക്ഷീണവും അവശതയും ശ്രദ്ധയിൽപ്പെട്ടതായും ഏതെങ്കിലും തരത്തിലുള്ള രോഗമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെറ്ററിനറി സർജൻ ഡോ. നൗഷാദ് അലി അടുത്തദിവസം വെരുകിനെ പരിശോധിക്കും. വ്യാഴാഴ്ച ലഭിച്ചതടക്കം രണ്ട് വെരുകുകളും റഹ്മാ​െൻറ സംരക്ഷണത്തിലാണുള്ളത്. കെ.എസ്.ഇ.ബി ഒാഫിസിലെ സീലിങ്ങിന് മുകളിൽനിന്ന് കഴിഞ്ഞയാഴ്ച വീണ് നെട്ടല്ലിനും തലക്കും പരിക്കേറ്റ വെരുകിന് ചികിത്സ നൽകിയെങ്കിലും ചത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.