മലപ്പുറം: കോച്ചിങ് സെൻറര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന പേരില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച മത്സരപരീക്ഷ പരിശീലന പരിപാടിയുടെ അഞ്ചാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ജില്ലയിൽ അപേക്ഷകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കുന്നുമ്മൽ ടൗൺഹാളിൽ പ്രവർത്തിക്കുന്ന മലപ്പുറം ഉപകേന്ദ്രത്തിലാണ്. 200ലധികം അപേക്ഷകൾ ഇതിനകം ലഭിച്ചു. ജൂൺ 19 ആണ് അവസാന തീയതിയെന്നിരിക്കെ ഇനിയും കൂടും. 220 പേരാണ് കഴിഞ്ഞ തവണ അപേക്ഷിച്ചത്. നിലവിലെ ബാച്ചിെൻറ പരിശീലനം ഈ മാസം പൂർത്തിയാവും. പുതിയ അപേക്ഷകരുടെ പ്രവേശന പരീക്ഷ 24ന് നടക്കും. ജൂലൈ ഒന്നിന് ക്ലാസ് തുടങ്ങും. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമാണ് ക്ലാസ്. ആറുമാസം നീളുന്ന 150 മണിക്കൂര്‍ പരിശീലന പരിപാടിയുടെ അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്. മലപ്പുറത്തിന് പുറമെ മഞ്ചേരി, വണ്ടൂര്‍, കൊണ്ടോട്ടി, കോട്ടക്കല്‍ തുടങ്ങിയ മേഖലകളിലുള്ളവരും അപേക്ഷകരായുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്ന ഏക മത്സരപരീക്ഷ കേന്ദ്രമാണ് മലപ്പുറത്തേത്. വേങ്ങരയിലെ കേന്ദ്രത്തിെൻറ ഉപകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇതിെൻറ നിയന്ത്രണം നഗരസഭക്കാണ്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിെൻറ പകർപ്പും ഒരു ഫോട്ടോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. സീറ്റുകളിൽ 80 ശതമാനം മുസ്ലിംകൾക്കും ബാക്കി മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446450349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.