ഇരുമ്പുപട്ടിക തലയിൽ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു

പാലക്കാട്: മോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ നിർമാണ പ്രവൃത്തികളുടെ ഭാഗമായി സ്ഥാപിച്ച . സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അനുശ്രീയുടെ (13) തലയിലാണ് പട്ടിക വീണത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. പരിക്കേറ്റ അനുശ്രീയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. തലയിൽ രണ്ട് തുന്നലുണ്ട്. വടക്കന്തറ സ്വദേശി രമേശൻ-ഭുവനേശ്വരി ദമ്പതികളുടെ മകളാണ് അനുശ്രീ. എന്നാൽ, അനുശ്രീയുടെ കഴുത്തിനും തലക്കും ഇപ്പോൾ വേദനയുണ്ടെന്നും അടുത്ത ദിവസം വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്നും അനുശ്രീയുടെ അമ്മാവൻ മണികണ്ഠൻ പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും നിർമാണ സാമഗ്രികൾ അലക്ഷ്യമായി ഇടുകയും ചെയ്ത കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ചികിത്സ ചെലവ് കരാറുകാരനിൽനിന്ന് ഈടാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കരാറുകാരന് എതിരായ പരാതി തയാറാക്കി സ്കൂളിൽ നൽകിയിട്ടുണ്ടെന്നും വിദ്യാർഥിനിയുടെ അമ്മാവൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.