അരീക്കോട്

ആരോഗ്യ ബോധവത്കരണ ക്ലാസ് : നിപ വൈറസ് പ്രതിരോധ നടപടികളുെട ഭാഗമായി ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ഉമ്മർ വെള്ളേരി ഉദ്ഘാടന ചെയ്തു. എൻ.വി. അബ്ദു സലാം അധ്യക്ഷത വഹിച്ചു. ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. സ്മിത റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എ. ഹുസൈൻ, എം. ജയശ്രീ എന്നിവർ സംസാരിച്ചു. ഇഫ്താർ മീറ്റും സ്നേഹ സംഗമവും : എം.എസ്.എഫ് ഹരിത ജില്ല കമ്മിറ്റി കീഴുപറമ്പിലെ അന്ധ-അഗതി മന്ദിരത്തിൽ സ്നേഹ സദസ്സും ഇഫ്താർ മീറ്റും നടത്തി. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. ഹരിത ജില്ല പ്രസിഡൻറ് പി.എച്ച്. ആയിഷ ബാനു അധ്യക്ഷത വഹിച്ചു. ജില്ലയിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത ലീഗ് ഭാരവാഹികളായ ഷാഹിന നിയാസി, സറീന ഹസീബ് എന്നിവർക്ക് ഹരിതയുടെ സ്നേഹോപഹാരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്‌ നൽകി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്‌റഫ്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ്, സെക്രട്ടറി കബീർ മുതുപറമ്പ്, വൈസ് പ്രസിഡൻറ് സാദിഖ് കൂളമടത്തിൽ, ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് പാറമ്മൽ അഹമ്മദ്കുട്ടി, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡൻറ് പ്രഫ. കെ.എ. നാസർ, മണ്ഡലം വനിത ലീഗ് ജനറൽ സെക്രട്ടറി റൈഹാനത്ത് കുറുമാടൻ, മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് അലി, എം.സി. ഹാരിസ്, പി.പി. ഷബീർ ബാബു, വാഹിദ് എടപ്പറ്റ, ഷമീം കൊല്ലശ്ശേരി, അഫിൻ റാസി, നജാ പർവിൻ, മെഹനാ റിസ്‌വി, നിദാ ഫാത്തിമ, നസ്റീന റിസ്‌വി, വി.പി. നഷ്വ, ബേബി നസ്‌ലിൻ, പി.പി. ഷംല എന്നിവർ സംസാരിച്ചു. ഹരിത ജില്ല സെക്രട്ടറി സിത്താര പർവിൻ സ്വാഗതവും വൈസ് പ്രസിഡൻറ് നജ്‌വ ഹനീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.