മകയിരം ഞാറ്റുവേല ഇന്നെത്തും

തിരുനാവായ: ഇടവപ്പാതിയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന മകയിരം ഞാറ്റുവേല വെള്ളിയാഴ്ച പകൽ പിറക്കും. മകയിരത്തിൽ മഴ മതിമറന്ന് പെയ്യുമെന്നാണ് പഴമൊഴി. തിരിമുറിയാതെ മഴ ലഭിക്കുന്ന തിരുവാതിര ഞാറ്റുവേല 22നും മഴയുതിർന്ന് പെയ്യുന്ന പുണർതം ഞാറ്റുവേല ജൂലൈ ആറിനുമാണ് ഇത്തവണയെത്തുന്നത്. അതുകഴിഞ്ഞാൽ മഴ താരതമ്യേന കുറയാറാണ് പതിവ്. അപ്പോഴേക്കും ഓണക്കാലവും സമാഗതമാവും. കാലാവസ്ഥ പ്രവചനമനുസരിച്ച് ഇത്തവണ എല്ലാ ഞാറ്റുവേലകളും സജീവമാകാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.