നിലമ്പൂരിൽ രണ്ടുപേർക്ക് മലമ്പനി നിലമ്പൂർ: നിപ സംശയിച്ച നഴ്സിങ് വിദ‍്യാർഥിക്ക് വിദഗ്ധ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വിദ‍്യാർഥിക്കാണ് നിപ സംശയിച്ചത്. പനിയെ തുടർന്ന് നാട്ടിെല സ്വകാര‍്യാശുപത്രിയിൽ ചികിത്സക്കെത്തിയ വിദ‍്യാർഥിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞദിവസം നിലമ്പൂരിൽ യുവാവിന് മലമ്പനി റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിരന്തരം യാത്രചെയ്യുന്ന നഗരസഭയിലെ 30 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കരുളായിയിലും മലമ്പനി സ്ഥിരീകരിച്ചിരുന്നു. നിലമ്പൂർ ജില്ല ആശുപത്രിയിൽ ശനിയാഴ്ച ചികിത്സതേടിയ രണ്ടുപേർക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു. എന്നാൽ, മേഖലയിൽ പടർന്നുപിടിച്ച ഡെങ്കിപ്പനിക്ക് ശമനമുണ്ട്. ചാലിയാറിലും കുറുമ്പലങ്ങോടിലുമാണ് ഡെങ്കി പടർന്നിരുന്നത്. ആരോഗ‍്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കിയതോടെ രോഗത്തിന് കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.