പാണ്ടിക്കാട് ആളില്ലാത്ത‌ വീട്ടിൽ മോഷണ ശ്രമം

പാണ്ടിക്കാട്: അടച്ചിട്ട വീട്ടിൽ മോഷണ ശ്രമം. പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ കൊടിലിയിൽ അക്ബർ ഷായുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. അക്ബർ ഷാ കുടുംബസമേതം വിദേശത്താണ് താമസം. വീടി​െൻറ പിൻഭാഗത്തെ വാതിലുകൾ മാരകായുധങ്ങൾ ഉപയോഗിച്ച് തകർത്ത നിലയിലാണ്. അക്ബർഷായും കുടുംബവും വിദേശത്തായതിനാൽ കുറച്ചു കാലമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടിന് കാവൽ നിൽക്കുന്ന വാലിൽ ഗോപാലൻ രാത്രി 10ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തന്നെ കണ്ട മോഷ്‌ടാക്കൾ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായതെന്നും ഗോപാലൻ പറഞ്ഞു. വാതിൽ പൊളിക്കാൻ ഉപയോഗിച്ച മാരകായുധങ്ങൾ ഉപേക്ഷിച്ച നിലയിൽ വീടിനു സമീപത്ത്‌ കണ്ടെത്തി. വീട്ടിനുള്ളിലെ സാധനങ്ങൾ വാരി വലിച്ചിട്ടിട്ടുണ്ട്‌. വസ്തുക്കൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്‌.പി എം.പി. മോഹനചന്ദ്രൻ, പാണ്ടിക്കാട് സി.ഐ കെ. അബ്ദുൽ മജീദ്, എസ്‌.ഐ പി. ദയാശീലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിനു സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്കും നാലു കൈയുറകളും തുണിക്കഷ്ണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നോമ്പ് കാലത്തുണ്ടാകുന്ന ഇത്തരം മോഷണ ശ്രമങ്ങൾക്കെതിരെ പൊലീസ് പൊതുജനത്തിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.