മലപ്പുറം: നഗരമധ്യത്തിലെ ഡി.പി.ഒ റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച കേസിലെ പ്രതികളുടെ തമിഴ്നാട്, കർണാടക ബന്ധം പൊലീസ് പരിശോധിക്കുന്നു. വിവരശേഖരണം പൂർത്തിയാക്കിയശേഷം റിമാൻഡിലുള്ള പ്രതി ടി.െഎ. വിൽബെർട്ടിനെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കും. വിൽബെർട്ടിെൻറ കൂടെയുണ്ടായിരുന്ന രണ്ടുപേർ പൊലീസിനെ കണ്ട് ഒാടിരക്ഷപ്പെട്ടിരുന്നു. ഇവരിലൊരാൾ തലശ്ശേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ചെന്നൈയിൽനിന്നാണ് നോട്ട് അടിക്കാനുള്ള പേപ്പറുകളും മഷിയും സംഘടിപ്പിച്ചതെന്ന് വിവരമുണ്ട്. സംഘത്തിന് മംഗളൂരു, കുടക് ഭാഗങ്ങളിൽ ബന്ധങ്ങളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതികൾ മറ്റിടങ്ങളിൽ കള്ളനോട്ടടിച്ചിരുന്നോയെന്നും മറ്റെവിടെയെങ്കിലും കേസിൽ പ്രതികളാണോയെന്നും പരിശോധിക്കുന്നുണ്ട്. രണ്ടുദിവസത്തിനകം ചിത്രം വ്യക്തമാവും. തൃശൂർ സ്വദേശിയായ വിൽബെർട്ടിെൻറ ഭാര്യയും കുട്ടികളും ഇപ്പോൾ താമസിക്കുന്നത് എറണാകുളം കാക്കനാട് ചെമ്പുമുക്കിലുള്ള വാടകവീട്ടിലാണ്. ഇവിടെ പരിശോധന നടത്തിയെങ്കിലും കേസിന് പിൻബലമേകുന്ന ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. സൈബർ സെൽ സഹായത്തോടെ ഇയാളുടെ മൊബൈൽ കോൾ വിവരങ്ങളും പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യംചെയ്യുന്നുണ്ട്. നോട്ട് ഡിസൈൻ ചെയ്തത് എവിടെനിന്നാണ് എന്നതടക്കം അന്വേഷണത്തിെൻറ പരിധിയിൽവരും. കഴിഞ്ഞ ബുധനാഴ്ചയാണ് ഡി.പി.ഒ റോഡിൽനിന്ന് 2,45,500 രൂപയുടെ കള്ളനോട്ടും പ്രിൻറ് ചെയ്യാൻ ഉപയോഗിച്ച സാമഗ്രികളും പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.