ഖനന മാഫിയക്കെതിരെ പ്രതിഷേധയോഗവും ബഹുജന റാലിയും

പെരിന്തൽമണ്ണ: ക്രഷർ മാഫിയകളുടെ സൂത്രപ്പണികൾക്കെതിരെ ജനങ്ങളും ഗ്രാമപഞ്ചായത്തും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. ഖനന മാഫിയക്കെതിരെ മണ്ണാർമല പള്ളിപ്പടിയിൽ ചേർന്ന പ്രതിഷേധയോഗവും ബഹുജന റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഉസ്മാൻ താമരത്ത്, പി.സി. ഷംസുദ്ദീൻ, സി. സേതുമാധവൻ, മുസ്തഫ അരക്കുപറമ്പ്, കെ.പി. ഉമ്മർ, എ. ഫാറൂഖ് ശാന്തപുരം, പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ വള്ളിയാംതടത്തിൽ, വാർഡ് അംഗം റഫീഖ ബഷീർ, കെ.കെ.എസ്. തങ്ങൾ, സി.പി. റഷീദ്, കെ. ബഷീർ എന്നിവർ സംസാരിച്ചു. ബഹുജന റാലിക്ക് സി.എച്ച്. അബൂബക്കർ ഹാജി, പള്ളിപ്പാറ വാപ്പു ഹാജി, സി.പി. കുഞ്ഞാപ്പ, കെ.ടി. ഉമ്മർ, കെ.ടി. അബൂബക്കർ, സി.പി. സിദ്ദീഖ്, കെ.ടി. അലി, ഹൈദർ തോരപ്പ, നിഷാദ് കോഴിശ്ശീരി, ടി.കെ. മാനു, എൻ. മുസ്തഫ, എം. ദാസൻ എന്നിവർ നേതൃത്വം നൽകി. ജനകീയ സമരപ്പന്തലും സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.