മലപ്പുറം: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി . ജില്ല പ്ലാനിങ് ഓഫിസിെൻറ നേതൃത്വത്തിൽ ഹരിത കേരളം മിഷെൻറയും ഇസാഫ് ലീവബിൾ സിറ്റിയുടെയും സഹകരണത്തോടെയാണ് ഉദ്യാന നിർമാണം. ജൂൺ അഞ്ചിന് ജില്ല പ്ലാനിങ് ഓഫിസ് പരിസരത്താണ് 'ഹരിതാസൂത്രണം' എന്ന പേരിൽ ഔഷധ ഉദ്യാനം ഒരുക്കുക. ആര്യവേപ്പ്, ശംഖുപുഷ്പം, കരിനെച്ചി, നെല്ലി, ആടലോടകം, തുവര, ആവണക്ക്, കച്ചോലം, കസ്തൂരി മഞ്ഞൾ, കറിവേപ്പ്, കറുക, രാമച്ചം എന്നിങ്ങനെ നൂറോളം ഔഷധ സസ്യങ്ങളാണ് ഒരുക്കുക. ഉച്ചക്ക് 12ന് ജില്ല പഞ്ചയാത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ അമിത് മീണ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.