മലപ്പുറം: ദുരഭിമാനക്കൊല ചെയ്യപ്പെട്ട കെവിൻ ജോസഫിെൻറ വീട്ടുമുറ്റത്ത് ഓര്‍മ മരം നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിക്കുമെന്ന് വനിത ലീഗ് സംസ്ഥാന കമ്മിറ്റി യോഗം. കെവിെൻറ വീട് സംസ്ഥാന വനിത ലീഗ് കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിക്കും. പരിസ്ഥിതി ദിനാചരണത്തില്‍ വേറിട്ട ചടങ്ങുകള്‍ ഒരുക്കാന്‍ ജില്ല കമ്മിറ്റികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. റമദാനില്‍ കോഴിക്കോട് സി.എച്ച് സെൻറര്‍ നടത്തുന്ന സേവനത്തിന് കൈത്താങ്ങാവാനും ഇതിെൻറ ഭാഗമായി മെഡിക്കല്‍ കോളജില്‍ നടക്കുന്ന റമദാന്‍ ഇഫ്താറിന് അരലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.എം.എ. സലാം, സി.എച്ച്. റഷീദ്, യു.എ. ലത്തീഫ്, ഖമറുന്നീസ അന്‍വര്‍, സുഹറ മമ്പാട്, പി. കുല്‍സു, സീമ യഹ്‌യ, ഷാഹിന നിയാസി, ആയിഷത്തുൽ ത്വാഹിറ, പി. സഫിയ, ബീഗം സാബിറ, റോഷ്‌നി ഖാലിദ്, സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, സാജിദ സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.