നിലമ്പൂർ: അവശനിലയിൽ കണ്ട കുരങ്ങിനെ വനപാലകർ പിടികൂടി. ത്രിക്കലങ്ങോട് മേഖലയിലെ സ്വകാര‍്യ വ‍്യക്തിയുടെ വീട്ടുവളപ്പിൽ നിന്നാണ് ഏഴ് വയസ്സ് പ്രായമുള്ള ആൺ കുരങ്ങിനെ കൊടുമ്പുഴ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. ഷിജുവിെൻറ നേതൃത്വത്തിലുള്ള വനപാലകർ പിടികൂടിയത്. വനംവകുപ്പിെൻറ ആർ.ആർ.ടി ഓഫിസിൽ എത്തിച്ച കുരങ്ങ് വനപാലകരുടെ നിരീക്ഷണത്തിലാണ്. ഞായറാഴ്ച കുരങ്ങിെൻറ ശ്രവവും കാഷ്ടവും വെറ്ററിനറി സർജൻ പരിശോധിക്കും. ഒരാഴ്ചയോളമായി അവശനായ കുരങ്ങിനെ ഈ മേഖലയിൽ കാണാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ വനപാലകരെ വിവരം അറിയിച്ചത്. കുരങ്ങിെൻറ ദേഹത്ത് പരിക്കുകളൊന്നുമില്ല. നിലമ്പൂർ മേഖലയിൽ മുമ്പ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവശരായ കുരങ്ങുകളെ കണ്ടാൽ വിവരം നൽകണമെന്ന് ആരോഗ‍്യവകുപ്പ് നേരത്തേ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.