കുഴൽമന്ദം (പാലക്കാട്): യുവാവ് സഞ്ചരിച്ച കാർ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കവർന്നു. പെരിന്തൽമണ്ണ ആനമങ്ങാട് കണ്ണമണ്ണിൽ ഉബൈദുല്ലയുടെ മകൻ ഉമ്മർ ഫാറൂഖ് (24) സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച രാത്രി ഒലവക്കോട് കൽപ്പാത്തിക്ക് സമീപം ഇന്നോവ കാറിൽ വന്ന പത്തംഗ സംഘം തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തത്. സ്വർണാഭരണം വിറ്റുകിട്ടിയ സംഖ്യയുമായി കോയമ്പത്തൂരിൽനിന്ന് മടങ്ങിയ ഉമ്മർ ഫാറൂഖിനെ കൽപ്പാത്തിക്ക് സമീപം കവർച്ചസംഘം തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന്, മർദിച്ച് കാറിനുപുറത്തേക്ക് തള്ളിയശേഷം കാറുമായി കടന്നു. തട്ടിക്കൊണ്ടുപോയ കാർ വെള്ളിയാഴ്ച രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഴൽമന്ദം പെരുങ്കുന്നത്തിന് സമീപം ഒഴിഞ്ഞ് പ്രദേശത്ത് കണ്ടെത്തി. കാറിനുള്ളിലെ സീറ്റുൾെപ്പടെയുള്ള ഇൻറീരിയിൽ പൂർണമായും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കുഴൽപണ സംഘമാെണന്നാണ് പൊലീസിെൻറ നിഗമനം. ദിവസവാടകക്ക് എടുത്തതാണ് കാർ. ഉപേക്ഷിക്പ്പെട്ട നിലയിൽ കാർ കണ്ടെത്തിയതിനെതിരെ കുഴൽമന്ദം പൊലീസ് കേസടുത്തു. പണം പിടിച്ചുപറിക്കെതിരെ ഉമ്മർ ഫാറൂഖിെൻറ പരാതിയിൽ പാലക്കാട് നോർത്ത് പൊലീസും കേസെടുത്തു. ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഒലവക്കോട് കേന്ദ്രകരിച്ചു നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.