നിലമ്പൂര്‍: കോളനിയിലിറങ്ങിയ കാട്ടാനയെ പടക്കെമറിഞ്ഞ് വിരട്ടിയോടിക്കുന്നതിനിടെ പടക്കം പൊട്ടി ആദിവാസിക്ക് പരിക്കേറ്റു. ചീങ്കണ്ണിപ്പാലി പൊട്ടാടി കോളനിയിലെ വേലായുധനാണ് (48) കൈയിന് പരിക്കേറ്റത്. വലതുകൈയിലെ അഞ്ച് വിരലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മുക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ‍്യാഴാഴ്ച രാത്രിയാണ് സംഭവം. വെണ്ടേക്കുംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ കാട്ടാനകളുടെ ശല‍്യം രൂക്ഷമാണ്. ദിനംപ്രതിയെന്നോണം കാട്ടാനക്കൂട്ടം കോളനിക്ക് സമീപമുള്ള കൃഷിയിടത്തിലേക്കിറങ്ങുന്നുണ്ട്. വ‍്യാഴാഴ്ച രാത്രി കോളനിക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിക്കുന്നതിനിടെ വേലായുധെൻറ കൈയിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. കോളനിയിലെ രാജന്‍, ശങ്കരന്‍ തുടങ്ങിയ നിരവധി കര്‍ഷകരുടെ വാഴകൃഷി ഇതിനക്കം ആനക്കൂട്ടം വ‍്യാപകമായി നശിപ്പിച്ചു. ആനകള്‍ കോളനിയില്‍ എത്തി തുടങ്ങിയതോടെ ആദിവാസി കുടുംബങ്ങള്‍ ഏറെ ഭീഷണിയിലാണ്. വിവരമറിയിച്ചിട്ടും വനപാലകർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കോളനിവാസികള്‍ പറയുന്നു. കുറുവന്‍പുഴ കടന്ന് മൂവായിരം വനമേഖലയിലൂടെ ചീങ്കണ്ണിപ്പാലി, പതിനാലാം ബ്ലോക്ക് മേഖലകളിലെത്തിയ കാട്ടാനക്കൂട്ടം ഇവിടെ വനാതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.