റമദാൻ മൊഴി: ഖുർആൻ വായിക്കേണ്ടത്​ ജീവിത സന്ദർഭങ്ങളോട്​ ബന്ധപ്പെടുത്തി

ആലങ്കോട് ലീലാകൃഷ്ണൻ വിശുദ്ധ റമദാൻ ലോകത്തെമ്പാടുമുള്ള വിശ്വാസികൾക്ക് ആത്മസംസ്കരണത്തി​െൻറ കാലമാണ്. വിശുദ്ധ ഖുർആൻ അവതീർണമായ മാസമാണ് റമദാൻ. പല ജീവിത സന്ദർഭങ്ങളോടും പ്രതിസന്ധികളോടും ബന്ധപ്പെട്ട് വേണം ഖുർആനിലെ സൂക്തങ്ങൾ വായിച്ചെടുക്കാൻ. നമസ്കാരത്തെ കുറിച്ച് പറയുന്നിടത്തൊക്കെ ഖുർആൻ സകാത്തിനെ അനുസ്മരിപ്പിക്കുന്നുണ്ട്. അത് രണ്ടും ഇസ്ലാമി​െൻറ ചൈതന്യ സ്തംഭങ്ങളായാണ് കണക്കാക്കുന്നത്. ഇസ്ലാം ആയുധത്തി​െൻറ മതമല്ല. ത്യാഗത്തി​െൻറയും അറിവി​െൻറയും മതമാണ്. പ്രവാചക​െൻറ പള്ളിയായ മദീനയിലെ മസ്ജിദുന്നബവി സർവകലാശാല കൂടിയായിരുന്നു. ജ്ഞാനാന്വേഷണവും നീതിബോധവുംകൊണ്ട് മനുഷ്യനെ ഏകീകരിച്ച മതമാണ് ഇസ്ലാം. പടം alankode leela krishnan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.