ഗൈനക്കോളജിസ്​റ്റിനെതിരെ പോക്‌സോ കേസ്

പാലക്കാട്: ഗര്‍ഭഛിദ്രത്തിന് വിധേയയാകാനെത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിവരം അധികൃതരെ അറിയിക്കാത്തതിന് നഗരത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നടരാജനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ടൗണ്‍ നോര്‍ത്ത് പൊലീസാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ നേരത്തേ കുഴല്‍മന്ദം പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതി ജയിലിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ ബന്ധുക്കള്‍ ഡോക്ടറെ നിര്‍ബന്ധിക്കുകയായിരുന്നു. പതിനേഴുകാരിയായതിനാല്‍ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരുന്നതിനാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.