സി.പി.എമ്മിനെ പിന്തുണച്ചത് ബി.ജെ.പി തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ ^വി.കെ. ശ്രീകണ്ഠൻ

സി.പി.എമ്മിനെ പിന്തുണച്ചത് ബി.ജെ.പി തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫി‍​െൻറ സ്ഥാനാർഥികൾ ഉൾെപ്പടെയുള്ള കൗൺസിലർമാർ സി.പി.എമ്മിന് വോട്ട് ചെയ്തത് ബി.ജെ.പി സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെടാതിരിക്കാനാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ. രണ്ടര വർഷക്കാലംകൊണ്ട് അഴിമതിയിൽ മുങ്ങിയ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണത്തിനെതിരെ യു.ഡി.എഫ് അവിശ്വാസം കൊടുക്കുമ്പോൾ തന്നെ തങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഡി.സി.സി പ്രസിഡൻറ് അറിയിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച സി.പി.എം തെരഞ്ഞെടുപ്പ് വന്നപ്പോൾ നിലപാട് മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മൂന്ന് കക്ഷികളും നോമിനേഷൻ നൽകിയതോടെ ബി.ജെ.പി സുഗമമായി ജയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും ഇത് ഒഴിവാക്കാനാണ് തങ്ങളുടെ സ്ഥാനാർഥി ഉൾെപ്പടെ സി.പി.എം സ്ഥാനാർഥിക്ക് വോട്ട് ചെയ്തതെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. അധികാരമല്ല, നിലപാടാണ് പ്രധാനം. ബി.ജെ.പിക്ക് അനുകൂല നിലപാട് എടുത്ത സി.പി.എം പ്രഖ്യാപിത നയങ്ങളിൽനിന്ന് പിൻവലിയുന്നത് നിർഭാഗ്യകരമാണെന്നും പുനർചിന്തനം നടത്തണമെന്നും ശ്രീകണ്ഠൻ വാർത്തകുറിപ്പിലൂടെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.