പാലക്കാട്: ഗ്രാമീൺ ഡാക്ക് സേവക്മാരുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തപാൽ ജീവനക്കാർ 10 ദിവസമായി തുടരുന്ന പണിമുടക്കം ഒത്തുതീർപ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. ശശി അധ്യക്ഷത വഹിച്ചു. ടി.കെ. അച്യുതൻ, എം. ഹംസ, വി. സരള എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു സംഘടിപ്പിച്ച മേയ്ദിന കായികമേളയിൽ കബഡി മത്സരത്തിൽ സംസ്ഥാനതലത്തിൽ റണ്ണേഴ്സപ്പായ ടീമിനുള്ള ഉപഹാരവും പ്രശസ്തിപത്രവും കാഷ് അവാർഡും ജില്ല പ്രസിഡൻറ് പി.കെ. ശശി വിതരണം ചെയ്തു. ടീമിന് വേണ്ടി കാപ്റ്റൻ എസ്. രമേഷ് പുരസ്കാരം ഏറ്റുവാങ്ങി, ടൂർണമെൻറിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട പോൾ എസ്. ബനഡിക്ടും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ശുചീകരണം നടത്തും പാലക്കാട്: ജൂൺ ഒന്നിന് എൻ.ജി.ഒ യൂനിയെൻറ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ, ചിറ്റൂർ, ഒറ്റപ്പാലം, അട്ടപ്പാടി മിനി സിവിൽ സ്റ്റേഷൻ, പാലക്കാട് മൈനർ ഇറിഗേഷൻ, മരുതറോഡ് മൃഗാശുപത്രി, നെന്മാറ സബ് റജിസ്ട്രഷൻ ഓഫിസ്, ആലത്തൂർ പട്ടാമ്പി ബ്ലോക്ക് ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നീ ഓഫിസുകൾ ശുചീകരിക്കും. ജൂൺ രണ്ടിന് എല്ലാ സർക്കാർ ഓഫിസുകളും ജൂൺ മൂന്നിന് പൊതുസ്ഥലങ്ങളും ശുചീകരിക്കും. എല്ലാ സർക്കാർ ഓഫിസുകളും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് സഹകരിക്കുമെന്നും ജില്ല സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.