പാരലൽ കോളജുകളോടുള്ള വിവേചനം അവസാനിപ്പിക്കണം ^അ​േസാ.

പാരലൽ കോളജുകളോടുള്ള വിവേചനം അവസാനിപ്പിക്കണം -അേസാ. മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന മുക്കാൽ ലക്ഷം വിദ്യാർഥികൾക്ക് അംഗീകൃത സ്കൂളിൽ സീറ്റ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ സ്കോൾ കേരള (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ) ഈടാക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കണമെന്ന് പാരലൽ കോളജ് ആസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രൈവറ്റ് രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തും. വിദ്യാർഥികൾക്ക് കല-കായിക മേളകൾ നടത്താൻ അധികാരികൾ തയാറാവുക, ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുക, പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് ജൂൺ ആദ്യവാരത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും. വാർത്ത സമ്മേളനത്തിൽ എ. പ്രഭാകരൻ, കെ.പി. ഖാജ മുഹിയുദ്ദീൻ, ഹബീബ് വെട്ടൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.